05 December, 2024 07:51:35 PM


'കരുതലും കൈത്താങ്ങും' കോട്ടയം താലൂക്ക് അദാലത്ത് ഡിസംബർ 9ന്



കോട്ടയം: 'കരുതലും കൈത്താങ്ങും' കോട്ടയം താലൂക്ക് തല അദാലത്ത് ഡിസംബർ ഒൻപതിന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂൾ ഹാളിൽ നടക്കും. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെയും ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് താലൂക്ക് തലത്തിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായുള്ള ജില്ലയിലെ അദാലത്തുകൾ.
പൊതുജനങ്ങൾക്ക് കരുതൽ (karuthal.kerala.gov.in ) എന്ന പോർട്ടലിലൂടെ വെള്ളിയാഴ്ച വരെ(ഡിസംബർ ആറ്) അപേക്ഷ/പരാതി നൽകാം. അക്ഷയ കേന്ദ്രങ്ങൾ, ഓൺലൈൻ, താലൂക്ക് കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള  അദാലത്ത് കൗണ്ടറുകൾ  മുഖേനയും പരാതി/ അപേക്ഷ നൽകാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K