05 December, 2024 07:38:35 PM
ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കൾ പിടിയില്‍
![](https://kairalynews.com/uploads/page_content_images/kairaly_news_17334116600.jpeg)
കോട്ടയം : ലോഡ്ജിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്മനം അമ്മൂനിവാസ് വീട്ടിൽ പ്രശാന്ത് (30), വാകത്താനം ഇരവുചിറ ഭാഗത്ത് വെള്ളത്തടത്തിൽ വീട്ടിൽ അമൽദേവ് (37), കോട്ടയം വിജയപുരം കളമ്പുകാട് ഭാഗത്ത് താന്നിയ്കൽ വീട്ടിൽ ആദർശ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ കോട്ടയം ശാസ്ത്രി റോഡ് ഭാഗത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും, കോട്ടയം വെസ്റ്റ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി ഇവരെ ലോഡ്ജിൽ നിന്നും പിടികൂടുന്നത്. ഇവരിൽ നിന്നും 2.85 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുക്കുകയും ചെയ്തു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ , എസ്.ഐ മാരായ വിദ്യാ.വി, തോമസുകുട്ടി ജോർജ്,ജയകുമാർ, സി.പി.ഓ മാരായ രഞ്ജിത്ത് കുമാർ. ബി, മനോജ്, വിനയചന്ദ്രൻ കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഈ കേസിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.