29 November, 2024 04:26:06 PM
വരണാധികാരികൾക്ക് പരിശീലനം നൽകി
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർ വിഭജനവും അതിർത്തി നിർണയവും സംബന്ധിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വരണാധികാരികൾക്കു പരിശീലനം നൽകി.
പുനർനിർണയിക്കപ്പെട്ട വാർഡുകളുടെ വിവരങ്ങൾ അതിർത്തി വിവരങ്ങൾ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റുകളിലും ജില്ലാ കളക്ടറേറ്റ്, ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതികൾ ഡിസംബർ മൂന്നു വരെ ജില്ലാ കളക്ടർക്ക് നൽകാം. ഈ പരാതികൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വരണാധികാരികൾക്ക് പരിശീലനം നൽകിയത്. കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി കളക്ടർമാരായ ജിയോ ടി. മനോജ്, സോളി ആന്റണി, ജിനു പുന്നൂസ്, പുഞ്ച സ്‌പെഷ്യൽ ഓഫീസർ അമൽ മഹേശ്വർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ തുടങ്ങിയവർപ്രസംഗിച്ചു.