29 November, 2024 04:11:01 PM
പാചക എണ്ണയുടെ പുനരുപയോഗം: സെമിനാർ നടത്തി
കോട്ടയം: ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തിൽ പാചക എണ്ണയുടെ പുനരുപയോഗം, ഭക്ഷണം കരുതൽ, പങ്കുവെക്കൽ എന്നിവയേക്കുറിച്ച് സെമിനാറും ചർച്ചയും നടത്തി. കോട്ടയം ഹോട്ടൽ മാലിയിൽ നടന്ന പരിപാടി സബ് കളക്ടർ ഡി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.എ. അനസ് അധ്യക്ഷത വഹിച്ചു.
ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ജി.എസ്. സന്തോഷ് കുമാർ, ഡോ. ജെ. ബി. ദിവ്യ എന്നിവർ സെമിനാർ നയിച്ചു.
ഉപയോഗിച്ച പാചക എണ്ണ ശേഖരിച്ച് ബയോ ഡീസൽ ആക്കി മാറ്റുന്ന റൂകോ ( റീ പർപസ് യൂസ്ഡ് കുക്കിങ് ഓയിൽ) പദ്ധതി വഴി പാചക എണ്ണയുടെ പുനരുപയോഗം തടയുകയാണ് ലക്ഷ്യം.ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ഡോ. അഷയ വിജയൻ, ഡോ. സ്‌നേഹ എസ്. നായർ എന്നിവർപങ്കെടുത്തു.