26 November, 2024 08:31:16 PM


സാഹിത്യകാരന്മാരുടെ ശബ്ദ ശേഖരം മ്യൂസിയത്തിന്‍റെ ഭാഗമാക്കണം- എം. മുകുന്ദൻ



കോട്ടയം: പ്രശസ്തരായ സാഹിത്യകാരന്മാരുടെ ശബ്ദ ശേഖരം കൂടി അക്ഷരം ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന്റെ ഭാഗമാക്കണമെന്ന് കഥാകൃത്ത് എം. മുകുന്ദൻ പറഞ്ഞു. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' ആദ്യം പ്രസിദ്ധീകരിച്ചത് സാഹിത്യപ്രവർത്തക സഹകരണസംഘമാണ്. വായനക്കാരിലേക്ക് താനെഴുതിയ അക്ഷരങ്ങൾ എത്തിച്ചത് എസ്.പി.സി.എസ്. ആണ്. 5000 പതിപ്പുകൾ പുറത്തിറക്കാമെന്ന് അന്നത്തെ എസ്.പി.സി.എസ്. പ്രസിഡന്റായ സി.പി. ശ്രീധരൻ ഉറപ്പുതന്നു. അന്ന് നാട്ടകത്തെ ഇന്ത്യ പ്രസ് സന്ദർശിച്ചിരുന്നു. അക്ഷരങ്ങൾ നമ്മുടെ മരമാണെന്നും മലയാളി സമൂഹത്തിന്റെ അസ്ഥിവാരം അക്ഷരങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303