26 November, 2024 06:47:11 PM


മാലിന്യമുക്തം നവകേരളം ശിൽപശാല 27,28 തിയതികളിൽ



കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ശിൽപശാല നവംബർ 27,28 തീയ്യതികളിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. നവംബർ 27 ന് രാവിലെ ഒൻപതുമണിക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷത വഹിക്കും. യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ബിനു ജോൺ, എസ്. ജോസ്‌നമോൾ എന്നിവർ പങ്കെടുക്കും. എൻ. ജഗജീവൻ ശില്ലശാലയേക്കുറിച്ച് വിവരിക്കും.

രാവിലെ 9 മുതൽ ജില്ലാതല ടീമിനും ഉച്ചകഴിഞ്ഞ് 1.30 മുതൽ നഗരസഭകളിലെ അധ്യക്ഷർ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻമാർ, ഉദ്യോഗസ്ഥർ എന്നിവർക്കാണ് ആദ്യ ദിവസത്തെ ശിൽപശാല .28ന് രാവിലെ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വാഴൂർ, വൈക്കം, ളാലം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾക്കും ഉച്ചകഴിഞ്ഞ് ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, കടുത്തുരുത്തി, ഉഴവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾക്കുമാണ് ശിൽപശാല .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931