25 November, 2024 06:27:24 PM


ക്ലിനിക്കൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം- കോട്ടയം ജില്ലാ കളക്ടർ



കോട്ടയം: ആശുപത്രികൾ, ലബോറട്ടറികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, ദന്തചികിത്സാകേന്ദ്രങ്ങൾ തുടങ്ങി ക്ലിനിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 2018 പ്രകാരം ഡിസംബർ 31നകം നിർബന്ധമായും രജിസ്റ്റർ ചെയ്യണെമെന്ന് ജില്ലാ കളക്ടറും ജില്ലാ രജിസ്റ്ററിങ് അതോറിറ്റി ചെയർമാനുമായ ജോൺ വി. സാമുവൽ അറിയിച്ചു. നിശ്ചിത തീയതിക്കകം അപേക്ഷിക്കുകയോ രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയോ ചെയ്യാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും.

മോഡേൺ മെഡിസിൻ, ആയുർവേദ, ഹോമിയോ, യൂനാനി, സിദ്ധ, യോഗ, നാച്ചുറോപ്പതി രംഗത്തെ സർക്കാർ, സ്വകാര്യ, സഹകരണ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും നിയമപ്രകാരം രജിസ്റ്റർ ചെയ്യണം.  https://portal.clinicalestablishments.kerala.gov.in/ എന്ന പോർട്ടലിലൂടെ ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷിച്ചാൽ 60 ദിവസത്തിനകം രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K