19 November, 2024 06:45:00 PM


ശബരിമല തീർത്ഥാടനം: ചുക്കുകാപ്പി വിതരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു

 

പൊൻകുന്നം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച്  രാത്രികാലങ്ങളിൽ ദൂരെ നിന്നും കാൽനടയായും, വാഹനങ്ങളിലും ക്ഷീണിച്ചെത്തുന്ന  അയ്യപ്പഭക്തന്മാർക്കും ഡ്രൈവര്‍മാര്‍ക്കുമായി  ചുക്ക് കാപ്പി വിതരണം ആരംഭിച്ചു. പൊൻകുന്നത്ത് ബഹു ചീഫ് വിപ്പ് ഡോ.എൻ.ജയരാജും, മുണ്ടക്കയം കോസ് വേ  ജംഗ്ഷനിൽ  എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലും , ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസും ചടങ്ങുകളുടെ  ഉദ്ഘാടനം  നിർവഹിച്ചു. കൂടാതെ മണ്ഡല മകരവിളക്ക് കാലത്ത് അപകട നിരക്ക് കുറയ്ക്കാൻ തീർത്ഥാടക വാഹനങ്ങൾക്ക് കോട്ടയം ജില്ലാ പോലീസ് ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയുടെ ക്യു.ആർ കോഡ് അടങ്ങിയ നോട്ടീസിന്റെ വിതരണവും  നടത്തി. ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകട സാധ്യത മേഖലകൾ വീഡിയോ രൂപത്തിൽ കാണാൻ സാധിക്കും. ശബരിമല പാതയിലെ അപകട നിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ ബോധവൽക്കരണ വീഡിയോ നിർമ്മിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K