19 November, 2024 06:40:32 PM


പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ പരാതി പരിഹാര അദാലത്ത് തുടങ്ങി



കോട്ടയം: സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മിഷന്റെ ദ്വിദിന പരാതി പരിഹാര അദാലത്ത് കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. 117 പരാതികളാണ് രണ്ടുദിവസത്തെ സിറ്റിങ്ങിൽ കമ്മിഷൻ പരിഗണിക്കുക  എന്ന്  കമ്മിഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ പറഞ്ഞു. റവന്യൂവകുപ്പ്, പോലീസ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. ചെയർമാന്റെയും അംഗങ്ങളായ സേതു നാരായണൻ, ടി.കെ. വാസു എന്നിവരുടെയും നേതൃത്വത്തിലാണ് പരാതികൾ പരിഗണിക്കുന്നത്. യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി.. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്് ബീന പി. ആനന്ദ് എന്നിവർ സംബന്ധിച്ചു. പുതിയ പരാതികളും അദാലത്തിൽ പരിഗണിക്കുന്നുണ്ട്. അദാലത്ത് ബുധനാഴ്ച(നവംബർ 20) സമാപിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K