15 November, 2024 07:35:44 PM


ശബരിമല തീർത്ഥാടകർക്ക് 10 രൂപയ്ക്ക് കുപ്പിവെള്ളം



കോട്ടയം: ശബരിമല തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സംസ്ഥാനസർക്കാരിന്റെ സുജലം പദ്ധതിയുടെ ഭാഗമായ ഹില്ലി അക്വാ കുപ്പിവെള്ളം ലിറ്ററിന് 10 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളങ്ങൾക്ക് സമീപമുള്ള റേഷൻ കടകളിലൂടെയാണ് കുപ്പിവെള്ളം ലഭ്യമാക്കുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K