07 November, 2024 04:28:20 PM


സെന്‍റ് ഗിറ്റ്‌സ് കോളജിൽ കുടുംബശ്രീയുടെ പ്രദർശനവും സംരംഭക മീറ്റും സംഘടിപ്പിച്ചു



കോട്ടയം: കാർഷികസംരംഭക പ്രവർത്തനങ്ങൾ യുവതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനും സംരംഭക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും സാധ്യതകളും കുടുംബശ്രീ സംരംഭകർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കെ.എ. ബിസ്നെസ്റ്റ് എന്ന അഗ്രി ബിസിനിസ് ശൃംഖലയ്ക്കു കുടുംബശ്രീ തുടക്കം കുറിച്ചു.  ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോളജുകളുമായി ചേർന്നു സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങ് ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റുമായി ചേർന്നു കുടുംബശ്രീ ജില്ലാ മിഷൻ സെന്റ് ഗിറ്റ്‌സ് കോളജ് ക്യാമ്പസിൽ സംഘടിപ്പിച്ച  സംരംഭക മീറ്റും പ്രദർശനവും പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി. സുധ ഉദ്്ഘാടനം ചെയ്തു. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രകാശ് ബി നായർ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, വകുപ്പ് മേധാവി ഡോ. എൽസ ചെറിയാൻ, സിഡിഎസ്സ് ചെയർപേഴ്‌സൺ ബിന്ദു ജിജി  എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ സംരംഭകരുടെ വിജയ മാതൃകകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഉൽപന്നങ്ങളുടെ വിപണനം കാര്യക്ഷമാക്കുന്നതിനുമുള്ള ആശയങ്ങൾ, സാധ്യതകൾ എന്നിവ ചർച്ച ചെയ്യുന്നതിനായി വിവിധ പരിശീലന പരിപാടികളും കോളേജ് വിദ്യാർഥികളും കുടുംബശ്രീ സംരഭകരുമായുള്ള ആശയ വിനിമയ ചർച്ചകൾ നടന്നു. കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി റീൽസ് മത്സരങ്ങൾ സംഘടിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952