29 October, 2024 04:45:26 PM


റെയിൽവേ വികസനം ഉന്നതതല യോഗം നാളെ കോട്ടയത്ത്



കോട്ടയം: കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ റയിൽവേ സ്റ്റേഷനുകളുടെ വികസനത്തെ സംബന്ധിച്ചും, യാത്രാക്ലേശം പരിഹരിക്കുന്നതിനെ കുറിച്ചും, ശബരിമല തീർത്ഥാടകരായി കോട്ടയത്ത്  എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിനെക്കുറിച്ചും, ചർച്ച ചെയ്യുന്നതിനായി നാളെ രാവിലെ 10.30 ന് കോട്ടയം റയിൽവേ സ്റ്റേഷനിൽ ഉന്നതല യോഗം ചേരുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. കോട്ടയം മണ്ഡലത്തിൽ ഉൾപ്പെട്ട എം.എൽ.എമാർ തിരുവനന്തവും റയിൽവേ ഡിവിഷണൽ മാനേജർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ ചെയർപേഴ്സൺ, റയിൽവേ, ആരോഗ്യം, കെ എസ്.ആർ.റ്റി.സി, പോലീസ് എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. വിവിധ റയിൽവേ സ്റ്റേഷനുകളിൽ നടത്തിയ ജനസദസുകളിൽ നിന്നും ലഭിച്ച പരാതികളും നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959