25 October, 2024 07:33:14 PM


പുതുപ്പള്ളിയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

 


കോട്ടയം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കാച്ചുവേലിക്കുന്ന് ഭാഗത്ത് പരിയാത്തുശേരിൽ വീട്ടിൽ  സംക്രാന്തി ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം  ഡോൺ മാത്യു (25), പുതുപ്പള്ളി കൈതേപ്പാലം ഭാഗത്ത് ആഞ്ഞാലിക്കടുപ്പിൽ വീട്ടിൽ ഷെബിൻ സി.വർഗീസ് (29), മുട്ടമ്പലം മടുക്കാനി ഭാഗത്ത് മടുക്കാനി വീട്ടിൽ സിബി തോമസ് (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞദിവസം വൈകിട്ട് 4:30 മണിയോടുകൂടി പുതുപ്പള്ളി കൈതേപ്പാലം ഭാഗത്ത് പോലീസ്  വാഹന പെട്രോളിങ് നടത്തുന്നതിനിടെ  ഇവിടെ വച്ച്  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇവരെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന്  പോലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്തി ഇവരോട് കാര്യങ്ങൾ തിരക്കിയതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി ഇവരെ സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


പോലീസിന്റെ പരിശോധനയിൽ ഡോൺ മാത്യുവിന്റെ കയ്യിൽ നിന്നും രണ്ട് ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.ഈസ്റ്റ് സ്റ്റേഷൻ എസ്. എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ നെൽസൺ, സി.പി.ഒ മാരായ ഗിരീഷ്, ലിബു, അനിക്കുട്ടൻ, ധനേഷ്, വിവേക്, അജേഷ്, എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡോൺ മാത്യുവിന് കോട്ടയം ഈസ്റ്റ് ,ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലും,  ഷെബിന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ  മൂവരേയും റിമാണ്ട് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K