23 October, 2024 06:10:38 PM


ശബരിമല തീർഥാടനം: കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേർന്നു



കോട്ടയം: ശബരിമല തീർഥാടനകാലത്തിനു മുന്നോടിയായി കോട്ടയം ജില്ലയിലെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 25ന് നടക്കുന്ന ശബരിമല അവലോകനയോഗങ്ങൾക്കു മുന്നോടിയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.

എരുമേലിയിലെ ക്രമീകരണങ്ങൾ സംബന്ധിച്ചു ജില്ലയിലെ ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ സംബന്ധിച്ചും വിശദമായി യോഗം ചർച്ച ചെയ്തു. പതിനായിരക്കണക്കിന് തീർഥാടകർ എത്തുന്ന എരുമേലിയിലെ മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാൻ തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്തിൽ കർമപദ്ധതി തയാറാക്കണമെന്നു ജില്ല കളക്ടർ നിർദേശിച്ചു.  പാർക്കിങ് ക്രമീകരണം, പാർക്കിങ് ഫീസ്എന്നിവ സംബന്ധിച്ചു കൃത്യമായ നടപടികളുണ്ടാകണമെന്നു കളക്ടർ വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ വില ഏകീകരിക്കണം, മതിയായ കുടിവെള്ളം ഉറപ്പാക്കണം, ദിശാബോർഡുകൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കാൻ തീരുമാനമുണ്ടാകണം എന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന. പി. ആനന്ദ്, സബ് കളക്ടർ ഡി.രഞ്ജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K