21 October, 2024 06:21:30 PM
കോട്ടയത്ത് ആപ്ദാ മിത്ര സേനാംഗങ്ങളെ ആദരിച്ചു
കോട്ടയം: രാജ്യാന്തര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നു കളക്ടറേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ജില്ലയിലെ ആപ്ദാ മിത്ര സേനാംഗങ്ങളുടെ ഒത്തുചേരലും അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. ജില്ലയിലെ മികച്ച 10 ആപ്ദാ മിത്ര അംഗങ്ങൾക്ക് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു. ചടങ്ങിൽ ഹുസൂർ ശിരസ്തദാർ എൻ.എസ്. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ഫയർ ഓഫീസർ റെജി വി കുര്യാക്കോസ്, ദുരന്തനിവാരണവിഭാഗം ജൂനിയർ സൂപ്രണ്ട് കെ.സി. ഹരി, ഹസാർഡ് അനലിസ്റ്റ് ഡെസി ഡേവിസ്് എന്നിവർ പ്രസംഗിച്ചു. സന്നദ്ധ പ്രവർത്തനത്തിൽ നേരിടുന്ന പ്രതിസന്ധികൾ, മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ എന്നിവ സേനാംഗങ്ങൾ പങ്കുവച്ചു. കോട്ടയം ജില്ലാ ദുരന്ത നിവാരണ പദ്ധതി കോഡിനേറ്റർ അനി തോമസ് ഇടിക്കുള ചർച്ച നയിച്ചു.