21 October, 2024 05:06:35 PM


തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ 14200 രൂപ മോഷണം പോയതായി പരാതി



കോട്ടയം: തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോയ്ക്ക് സിസി അടയ്ക്കാൻ വെച്ചിരുന്ന 14200 രൂപ കള്ളൻ മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി. ഇന്ന് രാവിലെ ഏഴിനും എട്ടു മണിക്കും ഇടയ്ക്ക് ആയിരുന്നു സംഭവം.ചാലുകുന്ന് സ്വദേശിയായ സെൽവരാജിന്റെ പണമാണ് മോഷ്ടിച്ചുകൊണ്ട് പോയത്. പതിവായി എല്ലാ തിങ്കളാഴ്ചകളിലും തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന സെൽവരാജ് വണ്ടിയുടെ സിസി അടയ്ക്കാനും മറ്റ് ചിലവുകൾക്കും വെച്ചിരുന്ന പണമാണ് മോഷ്ടിച്ചുകൊണ്ട് പോയത്. തൊഴാൻ പോയതു കാരണം ഓട്ടോയ്ക്കുള്ളിൽ ആയിരുന്നു താക്കോലും പണവും സൂക്ഷിച്ചിരുന്നത് ഇതാണ് കള്ളൻ മോഷ്ടിച്ച് കൊണ്ടു പോയത്. സംഭവം അറിഞ്ഞ ഉടൻതന്നെ സെൽവരാജ് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K