19 October, 2024 08:50:43 PM
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചിങ്ങവനം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളൂത്തുരുത്തി ഭാഗത്ത് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക് (34) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 2023ലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ടുമായി ഇയാളുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെങ്കിലും ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും, കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു.തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഓ മാരായ സഞ്ജിത്ത്, ശ്രീകുമാർ, പ്രിൻസ്, ഹരികൃഷ്ണൻ, ശരത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അജിത്ത് ഐസക്ക് ചിങ്ങവനം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.