19 October, 2024 12:56:46 PM
കോരുത്തോട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് വാഹനാപകടം. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം കോരുത്തോട് അമ്പലക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാവിലെ ഒൻപതു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.