17 October, 2024 06:40:41 PM


പാറമ്പുഴയിൽ സമരത്തിനിടെ കെ.റെയിൽ കുറ്റി പിഴുതെറിഞ്ഞ കേസിലെ 8 പ്രതികളെ കോടതി വെറുതെ വിട്ടു



ഏറ്റുമാനൂർ: കോട്ടയം പാറമ്പുഴയിൽ  സമരത്തിനിടെ കെ.റെയിൽ കുറ്റി പിഴുതെറിഞ്ഞ കേസിലെ 8 പ്രതികളെ കോടതി വെറുതെ വിട്ടു. ഏറ്റുമാനൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസ് പൊതുമുതൽ നശിപ്പിക്കൽ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്വകാര്യ ഭൂമിയിലാണ് കുറ്റി സ്ഥാപിച്ചത് , ഭൂമിയേറ്റടുക്കൽ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല എന്നീ വാദങ്ങൾ കോടതി അംഗീകരിച്ചു. യുഡിഫ് , ബിജെപി നേതാക്കളും കൗൺസിലമാരും ഉൾപ്പെടെയുളളവരെയാണ് കോടതി വെറുതെ വിട്ടത്. 2022 മാർച്ച് 26 നാണ് സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K