05 October, 2024 07:15:54 PM


കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.സി/എസ്.റ്റി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടന്നു



കോട്ടയം: കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് എസ്.സി/എസ്.റ്റി  മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിങ്ങ് നടന്നു. ജില്ലാ പോലീസ്  മേധാവി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ  എസ്.സി/എസ്.റ്റി  വിഭാഗങ്ങളുടെ ഉന്നമനത്തിനും, പരാതികൾ കേള്‍ക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മൂന്നുമാസത്തിലൊരിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുന്നത്. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള,  ജില്ലയിലെ സബ്ഡിവിഷണൽ ഡി.വൈ.എസ്പിമാർ, എക്സൈസ് ഇൻസ്പെക്ടർ, ജില്ലയിലെ എസ്.സി,എസ്.റ്റി പ്രമോട്ടർമാര്‍, മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K