02 October, 2024 03:50:10 PM
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ട് അപകടം
കോട്ടയം: കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് മതിൽ ഇടിച്ചു തകർത്തു. കോട്ടയം പ്രസ് ക്ലബ്ബിന് സമീപം പി.ഡബ്ല്യു ഓഫീസിൻ്റെ മതിലാണ് തകർത്തത്. സ്റ്റാന്റിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നോട്ട് ഉരുണ്ടുപോവുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കുകളില്ല. ഇത് രണ്ടാം തവണയാണ് സമാനമായ രീതിയിൽ അപകടമുണ്ടാകുന്നത്.