30 September, 2024 06:02:32 PM


കമ്മ്യൂണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകി വിജയപുരം ഗ്രാമപഞ്ചായത്ത്



കോട്ടയം: കോട്ടയത്തെ വിജയപുരം ഗ്രാമപഞ്ചായത്തിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന് അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകാൻ തീരുമാനം. പഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി സോമൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മറ്റിയിൽ  ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞയിടെ ഉമ്മൻ ചാണ്ടിയുടെ ജന്മദേശമായ പുതുപ്പള്ളിയിലെ ഗ്രാമപഞ്ചായത്ത് നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന് ഇ.എം എസിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിവാദം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി എം.ബി രാജേഷ് വിവാദം അനാവശ്യം ആണെന്നും, പുതുപ്പള്ളിയിൽ നിർമ്മിക്കാൻ ഇരിക്കുന്ന മിനി സിവിൽ സ്റ്റേഷന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകുമെന്നും പറഞ്ഞിരുന്നു. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് എൽഡിഎഫും, വിജയപുരം യുഡിഎഫുമാണ് ഭരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K