23 September, 2024 03:43:25 PM
വിദ്യാർഥിയുടെ ആത്മഹത്യ; കോട്ടയം എസ്.എം.ഇ കോളേജിലെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു
കോട്ടയം: വിദ്യാർഥിയുടെ ആത്മഹത്യയിൽ കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം. വിദ്യാർഥി ജീവനൊടുക്കിയത് അധ്യാപകരുടെ പീഡനം മൂലം എന്നാരോപിച്ചും ഉത്തരവാദികളായ അധ്യാപകർക്കെതിരേ നടപടി ആവശ്യപ്പെട്ടുമാണ് പ്രതിഷേധം. വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രതിഷേധിച്ചത്. ആരോപണവിധേയരായ അധ്യാപകരെ സ്ഥലംമാറ്റാമെന്നും രണ്ട് അധ്യാപകരേക്കൊണ്ട് വിഷയം അന്വേഷിപ്പിക്കാമെന്നുമുള്ള നിർദേശം ഡയറക്ടർ മുന്നോട്ടുവെച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. രണ്ടാഴ്ച മുമ്പാണ് ഒന്നാം വർഷ എം.എൽ.ടി വിദ്യാർഥി അജാസ് ഖാൻ പുഴയിൽചാടി ജീവനൊടുക്കിയത്. ഇൻ്റേണൽ പരീക്ഷയിൽ തോറ്റതിനു പിന്നാലെയാണ് അജാസ് ആത്മഹത്യ ചെയ്തത്. ഇത് അധ്യാപകരുടെ പീഡനം മൂലമാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അതേസമയം, ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിച്ചു.