21 September, 2024 01:04:24 PM
പാമ്പാടിയിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
കോട്ടയം: ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു. പാമ്പാടി വെള്ളൂർ കുന്നേൽപീടിക ഭാഗത്ത് പായിപ്ര വീട്ടിൽ ദിവി രാമചന്ദ്രൻ (58) ആണ് മരിച്ചത്. പാമ്പാടി ഏഴാം മൈലിനു സമീപം ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ ആറരയോടെ മരിച്ചു. ഭാര്യ: കവിത. മക്കൾ ശ്രീലക്ഷ്മി, സേതുലക്ഷ്മി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.