16 September, 2024 07:45:55 PM


കുമരകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂളിൻ്റെ മതിൽ തകർന്നു



കുമരകം: കുമരകം വള്ളാറപ്പള്ളിക്കു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വളളാറപ്പള്ളി ആൺപള്ളിക്കുടത്തിൻ്റെ മതിൽ തകർത്തു. കുമരകം സ്വദേശിയുടെ കാറാണ് ഇന്ന് ഉച്ച കഴിഞ്ഞ് 1.30 ഓടെ മതിൽ തകർത്തത്. കാറിൻ്റെ മുൻഭാഗം ആക്സിൽ ഉൾപ്പടെ തകർന്നിട്ടുണ്ട്.  നാട്ടുകാർ ചേർന്ന് കാർ റോഡിൽ നിന്നും മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959