30 August, 2024 08:01:57 PM
അയ്മനം കരീമഠം പാലത്തിൽ നിന്നും വിദ്യാർഥി തോട്ടിൽ വീണു
അയ്മനം: അയ്മനം കരീമഠം സ്കൂളിന് സമീപത്തെ പാലത്തിൽ നിന്നും വീണ്ടും അഞ്ച് വയസ്സ് കാരൻ വെള്ളത്തിൽ വീണു. അമ്മ തോട്ടിൽ ചാടി കുട്ടിയെ രക്ഷപെടുത്തി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽ ശാന്തി മോനേഷ് ശാന്തിയുടെ മകൻ ദേവ തീർത്ഥ് ആണ് പാലത്തിൽ നിന്നും തെന്നി തോട്ടിൽ വീണത്. കൂടെ ഉണ്ടായിരുന്ന മാതാവ് സൽമ തോട്ടിൽ ചാടി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. സ്കൂളിൽ പോകുന്നതിനിടയിലാണ് കുട്ടി അപകടത്തിൽ പെട്ടത്. ബഹളം കേട്ട് എത്തിയ സമീപ വാസിയായ കെ എസ് ആർ ടി സി ഡ്രൈവർ ബിനു ഇരുവരെയും രക്ഷപ്പെടുത്തി.