30 August, 2024 05:22:48 PM
കോട്ടയം കളക്‌ട്രേറ്റിൽ ഖാദി മേള; സെപ്റ്റംബർ 4,5 തീയതികളിൽ
കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്‌ട്രേറ്റിൽ സെപ്റ്റംബർ 4,5 തീയതികളിൽ രാവിലെ 10 മണി മുതൽ ഖാദി മേള നടത്തും. കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ തുടങ്ങി വിവിധയിനം തുണിത്തരങ്ങൾ 30%റിബേറ്റോടു കൂടി ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ വീതവും സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.