28 August, 2024 07:50:49 PM


കേരളത്തിന്‍റെ ദുരന്തമുഖത്തു കുടുംബശ്രീയുടെ പങ്ക് ശ്രദ്ധേയമാണ്- മന്ത്രി വി എൻ വാസവൻ



കോട്ടയം : കേരളത്തിന്റെ ദുരന്തമുഖത്തു കുടുംബശ്രീയുടെ പങ്ക് ശ്രദ്ധേയമാണെന്ന് മന്ത്രി വി എൻ വാസവൻ.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോട്ടയം ജില്ലയിലെ കുടുംബശ്രീ സിഡിഎസുകൾ സമാഹരിച്ച 1.24 കോടിയുടെ ചെക്ക്  സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വയനാട് ഒറ്റപ്പെടില്ല, ഞങ്ങളുമുണ്ട് കൂടെ എന്നുറക്കെ പ്രഖ്യാപിച്ച് കോട്ടയം ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 1.24 കോടി രൂപ. ജില്ലയിലെ 78 സി.ഡി.എസുകൾ മുഖേന അയൽക്കൂട്ട അംഗങ്ങൾ, സഹസംവിധാനങ്ങൾ എന്നിവരിൽനിന്ന് 1,24,07297 രൂപയാണ്  വയനാട് ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ചത്. ഉരുൾപൊട്ടലിൽ സർവ്വനാശം സംഭവിച്ച വയനാട് ചൂരൽമല, മുണ്ടക്കൈ നിവാസികൾക്ക് കൈത്താങ്ങാകാനാണ് "ഞങ്ങളുമുണ്ട് കൂടെ" ക്യാമ്പയിൻ നടത്തികുടുംബശ്രീ  കോട്ടയം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ അഭിലാഷ് കെ ദിവാകർ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷറഫ് ഹംസ, കുടുംബശ്രീ അസി.ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ പ്രകാശ് ബി നായർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ അക്കൗണ്ടന്റ്മാർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ ചേർന്ന് കൈമാറി.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സ് ചെയർപേഴ്സൺമാർ, ജില്ലാ മിഷൻ ഭാരവാഹികൾ, സി.ഡി.എസ്സ്. അക്കൗണ്ടന്റ്മാർ ജില്ലാ പ്രോഗ്രാം മാനേജർമാർ ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കാളികളായി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K