27 August, 2024 06:22:53 PM
മണിപ്പുഴയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കോട്ടയം : കോട്ടയത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സ്കൂട്ടര്‍ യാത്രികരായ ദമ്പതികളാണ് മരിച്ചത്. ഇന്ന് വൈകിട്ട് കോട്ടയം മണിപ്പുഴയിൽ എംസി റോഡിലാണ് വാഹനാപകടം ഉണ്ടായത്. കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായി. അപകടത്തില്‍ സ്കൂട്ടറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.