23 August, 2024 09:11:37 AM
'സ്വർണം പൂജിക്കാം'; വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ
കോട്ടയം: സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണ് യുവതികൾ സ്വർണം തട്ടിയത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. ഷാജിതയുടെ കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.