17 August, 2024 07:07:38 PM


കോട്ടയം ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്കായി നിര്‍മ്മിച്ച ഷട്ടിൽ കോർട്ടിന്‍റെ ഉദ്ഘാടനം നിർവഹിച്ചു



കോട്ടയം: കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ "കാവല്‍ക്കരുത്ത്" പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്കായി നിര്‍മ്മിച്ച ഷട്ടിൽ കോർട്ടിന്റെ  ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. കോട്ടയം ഡി.എച്ച്.ക്യൂ വിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലയിലെ ഷട്ടിൽ കോർട്ട് നിർമ്മാണം പൂർത്തിയാക്കിയ വിവിധ സ്റ്റേഷനുകളിലേക്ക് കായിക ഉപകരണങ്ങൾ കൈമാറുകയും ചെയ്തു. പോലീസ് സേനാംഗങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുകയെന്ന  ഉദ്ദേശത്തോടുകൂടിയാണ്  ജില്ലാ പോലീസ് മേധാവിയുടെ  നേതൃത്വത്തിൽ "കാവല്‍ക്കരുത്ത്" എന്ന പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുൻപ് പോലീസ് ഉദ്യോഗസ്ഥർക്കും, അവരുടെ  കുടുംബാംഗങ്ങൾക്കുമായി മൾട്ടി ജിംനേഷ്യം പ്രവർത്തനമാരംഭിച്ചിരുന്നു. ചടങ്ങിൽ അഡീഷണൽ എസ്.പി സതീഷ് കുമാർ എം.ആർ, ജില്ലയിലെ മറ്റു ഡിവൈഎസ്പി മാർ, എസ്.എച്ച്.ഓ മാർ, എം.എസ് തിരുമേനി ( ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി), ബിനു ഭാസ്കർ (ജില്ലാ പ്രസിഡണ്ട് കേരള പോലീസ് അസോസിയേഷൻ), മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K