15 August, 2024 08:44:49 AM
അച്ചായൻസ് ഗോൾഡ് ഒരുക്കുന്ന രണ്ടാമത്തെ സമൂഹ വിവാഹം ഓഗസ്റ്റ് 25 ന് കോട്ടയത്ത്

കോട്ടയം : സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയർത്തിക്കൊണ്ട് പത്ത് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമൊരുക്കി വീണ്ടും അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. അച്ചായൻസ് ഗോൾഡ് ഒരുക്കുന്ന രണ്ടാമത്തെ സമൂഹ വിവാഹം ഓഗസ്റ്റ് 25 ന് വൈകുന്നേരം നാല് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും.
മനുഷ്യസ്നേഹം തലയുയർത്തി നിൽക്കുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനും നവദമ്പതികളെ അനുഗ്രഹിക്കുവാനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ സന്നിഹിതരാകും.

താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വസ്ത്രങ്ങളും ഉൾപ്പെടെ മുഴുവൻ വിവാഹചെലവും അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യമായാണ് നൽകുന്നത്. വിവിധ ജില്ലകളിലുള്ള നിർദനരായ പത്തു പേർക്ക് കഴിഞ്ഞ വർഷം ഡിസംബറിലും ടോണി മംഗല്യഭാഗ്യം ഒരുക്കിയിരുന്നു. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ പരിപാടികൾ വിശദീകരിച്ചു.