14 August, 2024 07:32:16 PM


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ ശക്തമായ പരിശോധന

 


കോട്ടയം: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്  ജില്ലയിൽ ശക്തമായ സുരക്ഷ ഒരുക്കി ജില്ലാ പോലീസ്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്  എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്. ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിവരികയാണ്. വാഹന പരിശോധനയ്ക്ക് പുറമെ മഫ്റ്റി പോലീസിനെയും ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗതാഗത നിയന്ത്രണങ്ങൾക്കും മറ്റുമായി  300 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ജില്ലയില്‍ രാവിലെ 8.25 മുതൽ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും.  9 മണിക്ക് ബഹു. ക്ഷീരവികസന & മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. നാളെ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾക്കായി ജില്ലാ പോലീസ് എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞതായും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K