09 August, 2024 07:49:15 PM


വെടിമരുന്ന് ശേഖരം സൂക്ഷിച്ച കേസിൽ സഹോദരങ്ങള്‍ അറസ്റ്റിൽ

 


പൊൻകുന്നം : വീട്ടില്‍ നിന്നും അനധികൃത വെടിമരുന്ന് ശേഖരം പോലീസ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏലിക്കുളം പൂവരണി കുറ്റിപ്പുവം ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ജോൺ ടി.ജെ (34), ഇയാളുടെ സഹോദരനായ സെബാസ്റ്റ്യൻ ടി ജോസ് (32) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വീടിനുള്ളിൽ ലൈസൻസോ മറ്റ് അധികാരപത്രങ്ങളോ ഇല്ലാതെ വീടിനുള്ളിൽ പടക്കങ്ങളും, സോടക വസ്തുക്കളും സൂക്ഷിക്കുകയും അനധികൃതമായി പടക്കം നിർമ്മാണം നടത്തുകയുമായിരുന്നു. ഇവര്‍ വീടിനുള്ളില്‍ അനധികൃതമായി വെടിമരുന്നു ശേഖരം സൂക്ഷിച്ചിരിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 30 ന് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനായി നിരവധി വെടിമരുന്നുകളും, വിവിധയിനത്തിൽപ്പെട്ട പടക്കങ്ങൾ, ഗുണ്ടുകളും മറ്റും കണ്ടെടുത്തത്. തുടർന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ മാരായ ഹരിഹരകുമാർ നായർ ശിവപ്രസാദ് പി, രംഗനാഥൻ സി.പി.ഓ മാരായ വിനീത് ആർ നായർ, സുനിത കെ.ജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K