02 August, 2024 06:42:11 PM
കോട്ടയം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ കാന്‍റീൻ വീണ്ടും; ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം പിഡബ്ല്യുഡി വിശ്രമ കേന്ദ്രത്തിൽ കാന്‍റീൻ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. ഇതിന് മുന്നോടിയായി കരാറുകാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി പൊതുമരാമത്ത് വകുപ്പ് അധികൃതർ ആരംഭിച്ചു. രണ്ട് വർഷത്തേക്ക് ഭക്ഷണശാല ഏറ്റെടുത്ത് നടത്താൻ കാന്‍റീൻ നടത്തിയോ അവയിൽ ജോലി ചെയ്തോ മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള കൊട്ടേഷനുകൾ ക്ഷണിച്ചു.
ദർഘാസുകൾ ഉറപ്പിച്ച് കിട്ടുന്ന വ്യക്തി സ്വന്തം ഉത്തരവാദിത്വത്തിൽ മുൻസിപ്പാലിറ്റിയിൽ നിന്നും കാന്‍റീൻ നടത്തിപ്പിനാവശ്യമായ ലൈസൻസ് എടുക്കേണ്ടതും കാന്റിനും പരിസരവും, വ്യത്തിയായി സൂക്ഷിക്കേണ്ടതും അവശിഷ്ടങ്ങൾ അനുയോജ്യമായ സ്ഥലത്തേക്ക് എല്ലാ ദിവസവും നീക്കം ചെയ്യേണ്ടതും വിശ്രമകേന്ദ്രത്തിന്റെയും മറ്റ് ഓഫീസുകളുടെയും പ്രവർത്തനത്തിന് യാതൊരുവിധ തടസവും ഉണ്ടാക്കാൻ പാടില്ലാത്തതുമാണ്.
രണ്ട് വർഷ കാലത്തേക്ക് അടക്കാവുന്ന പാട്ട തുക മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ ഇവ രേഖപ്പെടുത്തിയ വെള്ള കടലാസ്സിൽ ദർഘാസുകൾ ആധാർ രേഖയുടെ പകർപ്പ് സഹിതം മുദ്ര വച്ച കവറിൽ 09/08/2024 തീയതി പകൽ 2 മണിക്ക് മുമ്പായി നേരിട്ടോ, രജിസ്റ്റേർഡ്/ സ്‌പീഡ് പോസ്റ്റ് മുഖാന്തിരമോ ലഭിക്കേണ്ടതാണ്. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ പൊതുമാമത്ത് കെട്ടിട ഉപവിഭാഗം കോട്ടയം -686001 എന്ന വിലാസത്തിൽ മാറാവുന്ന 20000/- (ഇരുപതിനായിരം ) രൂപയുടെ ബാങ്ക്/ ട്രഷറി ഡെപ്പോസിറ് നിരതദ്രവ്യമായി അടക്കം ചെയ്തിരിക്കണം.
മേൽ വിവരിച്ച പ്രകാരം ലഭിച്ച ദർഘാസുകൾ 09/08/2024 തീയതി ഉച്ചകഴിഞ്ഞു 3 മണിക്ക് ഈ കാര്യാലയത്തിൽ വച്ച് തുറക്കുന്നതും. കൂടിയ തുക രേഖപ്പെടുത്തിയ വ്യക്തിക്ക് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി കാന്റീൻ നടത്തിപ്പിനുള്ള അവകാശം ഉറപ്പിച്ച് നൽകുന്നതുമായിരിക്കും. ടി വ്യക്തി അന്നേ ദിവസം തുകയുടെ പകുതി 0059 -80- 800-96-02 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ് ബാക്കി പകുതി ഒരു വർഷത്തിനുള്ളിൽ അടക്കേണ്ടതും രസിത് ഈ കാര്യാലയത്തിൽ ഹാജരാക്കേണ്ടതുമാണ് . സെക്യൂരിറ്റിയായി മുഴുവൻ തുകയുടെ 5% ട്രഷറി ഫിക്‌സ്‌ഡ് ഡെപ്പോസിറ് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ പേരിൽ പ്ലെഡ്‌ജ് ചെയ്‌ത് ഈ ഓഫീസിൽ ഹാജരാക്കേണ്ടതും. 200 രൂപ മുദ്ര പത്രത്തിൽ കരാർ ഒപ്പിടേണ്ടതുമാണ്. നിലവിലുള്ള നികുതി വ്യവസ്ഥകൾ എല്ലാം ഈ ദർഘാസിനും ബാധകമായിരിക്കും.
ഇലക്ട്രിസിറ്റി ചാർജ്, വെള്ളക്കരം എന്നിവയിൽ കൂടിശിഖ വരുത്തുകയോ, മേൽ പറഞ്ഞ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്യുന്ന പക്ഷം കാന്റീൻ നടത്തിപ്പവകാശം റദ്ദ് ചെയ്യുന്നതും . കെട്ടിടത്തിനോ. അനുബന്ധ സാമഗ്രഗ്രികൾക്കും ഉണ്ടാകുന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും.
പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ടി ദർഘാസിനും ബാധകമാണ്. കൊട്ടേഷൻ നൽകാൻ താല്‌പര്യം ഉള്ളവർക്ക് കാന്‍റീൻ സൗകര്യങ്ങൾ നേരിൽ കണ്ട് ബോദ്ധ്യപ്പെടാവുന്നതാണ് യാതൊരു കാരണവും കാണിക്കാതെ തന്നെ ദർഘാസ് നിരസിക്കാനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ്.