31 July, 2024 03:54:34 PM


ദുരന്തമുഖത്തേക്ക് മൂന്ന് ലോറി അവശ്യവസ്തുക്കളുമായി അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണിയും



കോട്ടയം: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സർവ്വതും നഷ്ടപെട്ട മനുഷ്യർക്കായി മൂന്ന് ലോറി നിറയെ അവശ്യ സാധനങ്ങളുമായി അച്ചായൻസ് ഗോൾഡ് മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചൻ നാളെ രാവിലെ വയനാട്ടിലേക്ക് തിരിക്കും. വയനാട്ടിലെ മനുഷ്യർ നമ്മളുടെ സഹോദരങ്ങൾ ആണെന്നും ദുരിതത്തിൽ പെട്ടവർക്ക് സഹായമെത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നും ടോണി വർക്കിച്ചൻ പറഞ്ഞു. അരി, ബിസ്ക്കറ്റ് പയർ വർഗങ്ങൾ, പഞ്ചസാര, തേയിലപൊടി, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, പാമ്പേഴ്സ്, പാത്രങ്ങൾ, ബക്കറ്റ്, ബ്രഷ്, പേസ്റ്റ്, സോപ്പുകൾ, 200 മെത്തകൾ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ലോറിയില്‍ സജ്ജീകരിക്കുന്നുണ്ട്.


കേരളത്തില്‍ വിവിധയിടങ്ങളിലായി 21 ഷോറൂമുകള്‍ ഉള്ള അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വര്‍ക്കിച്ചന്‍ ഇതിനോടകം ദുരിതമനുഭവിക്കുന്ന ഒട്ടേറെ ആളുകള്‍ക്ക് നേരെ തന്‍റെ സഹായഹസ്തം നീട്ടിയിട്ടുണ്ട്. കോട്ടയം തിരുനക്കരയില്‍ നടന്ന സമൂഹവിവാഹത്തിലൂടെ നിര്‍ദനരായ ഒട്ടനവധി പെണ്‍കുട്ടികള്‍ ദാമ്പത്യജീവിതത്തിലേക്ക് കടന്നു. വിശപ്പുരഹിത സമൂഹം എന്ന ലക്ഷ്യത്തോടെ കോട്ടയം നഗരത്തിലെ തന്‍റെ ഓഫീസിനു മുന്നില്‍ ടോണി ആരംഭിച്ച പൊതിച്ചോറ് വിതരണം ഇന്നും മുടങ്ങാതെ നടക്കുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K