27 July, 2024 07:09:46 PM


കാപ്പ നിയമലംഘനം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍



കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കറുകച്ചാൽ എൻ.എസ്.എസ് ലയംഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മെൽബർട്ട് മാത്യു (23)  എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് കറുകച്ചാൽ  പോലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാൽ, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം  തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക്  ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കറുകച്ചാൽ  പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്. കറുകച്ചാൽ  സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, സുരേഷ്, ശിവപ്രസാദ്  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K