27 July, 2024 05:01:25 PM
വാകത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; യുഡിഎഫ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
കോട്ടയം: വാകത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക പാനലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ സംഘര്‍ഷം ഉണ്ടായെന്ന ആരോപണം യുഡിഎഫിന്റെ ഔദ്യോഗിക പാനല്‍ നിഷേധിച്ചു.