19 July, 2024 07:06:22 PM
'എക്സലൻഷ്യ 2024' അഭിമാന നേട്ടവുമായി മാന്നാനം കെ ഇ സ്കൂൾ
കോട്ടയം: അഖിലേന്ത്യാതല പരീക്ഷകളിൽ ഉന്നത റാങ്കുകളും ബോർഡ് പരീക്ഷകളിൽ മികച്ച വിജയവും കരസ്ഥമാക്കിയ വിദ്യാർഥികളെ അഭിനന്ദിക്കുന്ന ചടങ്ങായ 'എക്സലൻഷ്യ' യ്ക്ക് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ (കീംസ്) വേദിയൊരുങ്ങുന്നു. അഖിലേന്ത്യ പരീക്ഷകളിലും എസ് എസ് എൽ സി, പ്ലസ്ടു, ഐ സി എസ് സി, ഐ എസ് സി ബോർഡ് പരീക്ഷകളിലും ആണ് കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കിയത്.
രാവിലെ 10 മണിക്ക് മാന്നാനം കെ ഇ സ്കൂൾ സെന്റ് ചാവറ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ചടങ്ങിന് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഭിനേത്രി ഗ്രേസ് ആന്റണി, ചലച്ചിത്ര നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, മാന്നാനം ആശ്രമാധിപൻ ഡോ കുര്യൻ ചാലങ്ങാടി സി എം ഐ, പാലാ ബ്രില്യന്റ് ഡയറക്ടർ സ്റ്റീഫൻ ജോസഫ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്തഗം ഷാജി ജോസഫ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. ജെയിംസ് മുല്ലശ്ശേരി സി എം ഐ, കെ ഇ റെസിഡൻസ് പ്രിഫെക്ട് ഫാ. ഷൈജു സേവ്യർ സി എം ഐ, സ്കൂൾ വൈസ് പ്രിൻസിപ്പലുമാരായ ഷാജി ജോർജ്, റോയി മൈക്കിൾ സ്കൂൾ ഹെഡ്മാസ്റ്റർ കെ ഡി സെബാസ്റ്റ്യൻ, സ്കൂൾ പിടിഎ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
അഖിലേന്ത്യാതലത്തിൽ നടത്തപ്പെടുന്ന നീറ്റ്, ജെ ഇ ഇ അഡ്വാൻസ് പരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളോടൊപ്പം 350 ൽ പരം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു. തുടർന്ന് വിവിധ കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും.