13 July, 2024 12:01:50 PM
കോട്ടയം നട്ടാശേരിയിൽ വീടിനു മുകളിൽ മരം വീണ് അപകടം
കോട്ടയം: നട്ടാശേരിയിൽ വീടിനു മുകളിൽ മരം വീണ് അപകടം. നട്ടാശേരി തെക്കേ ആലപ്പാട് അനീഷിന്റെ വീടിനു മുകളിലാണ് സമീപത്തെ പുരയിടത്തിൽ നിന്നുള്ള തേക്ക് മരം വീണത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. തുടർന്ന് വീടിന്റെ മേൽക്കൂരയിലെ 6 ഷീറ്റുകൾ തകർന്നു. മരം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. രണ്ടു മാസം മുൻപും ഇതേ വീടിനു മുകളിലേയ്ക്ക് അയൽവാസിയുടെ മരം മറിഞ്ഞു വീണിരുന്നു. അന്നും വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. മരം വീണ് വീട് തകർന്നതോടെ വീട്ടുകാർ മറ്റൊരു വീട്ടിലേയ്ക്കു താമസം മാറി.