25 June, 2024 06:18:13 PM


മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേക്ക് മരം കടപുഴകി വീണു



കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ  കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം. മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്കും മരം വീണു. സ്റ്റേഷൻ്റെ മുറ്റത്ത് ഒരു വശത്തായി നിന്ന മരുത് മരമാണ് മഴയിലും കാറ്റിലും കടപുഴകി വീണത്. സംഭവ സമയത്ത് സ്റ്റേഷനുള്ളിൽ പോലീസുദ്യോഗസ്ഥരുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല. ദേശീയപാത 183ൽ പൊടിമറ്റത്ത് മരം കടപുഴകി വീണ് ഗതാഗതം ഒരു മണിക്കൂറിലധികം മുടങ്ങുന്ന സ്ഥിതി ഉണ്ടായി. ഇതു കൂടാതെ നിരവധി പ്രദേശിക റോഡുകളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951