21 June, 2024 07:35:52 PM


രാജ്യാന്തര യോഗാദിനം: സെമിനാറും യോഗാ പ്രദർശനവും ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എൻ. വാസവൻ



കോട്ടയം: രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു കോട്ടയം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സെമിനാറും യോഗാപ്രദർശനവും സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും യോഗ അസോസിയേഷൻ ഓഫ് കോട്ടയത്തിന്റെയും ചേതനയോഗയുടേയും യോഗാ ടീച്ചേഴ്‌സ് അസോസിയേഷന്റെയും യോഗാ ക്ലബുകളുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ യോഗ അസോസിയേഷൻ ഓഫ് കോട്ടയം വി.പി. ലാലുമോൻ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ, ചേതന യോഗാ സെക്രട്ടറി സി.കെ. ഹരിഹരൻ,  ജോയിന്റ് സെക്രട്ടറി കെ.ടി. സുഗുണൻ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി എന്നിവർ പ്രസംഗിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K