20 June, 2024 01:12:34 PM
കോട്ടയത്ത് ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കോട്ടയത്ത് സംക്രാന്തിക്ക് സമീപം ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. സംക്രാന്തി ചാത്തുകുളം മാളികയിൽ സിബിയാണ് (52) മരിച്ചത്. രാത്രിയിൽ ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കിടക്കാറായപ്പോൾ വീണ്ടും വാഹനത്തിനരികിലേക്ക് പോയിരുന്നു.ഭാര്യ ധ്യാനകേന്ദ്രത്തിൽ പോയിരുന്നതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇതിനാൽ പുലർച്ചെ അയൽവാസികൾ ശ്രദ്ധിച്ചപ്പോഴാണ് വാഹനത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമാകും മരണ കാരണമെന്നാണ് സൂചന. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംസ്കാരം നാളെ രാവിലെ പാറമ്പുഴ ബത്‌ലഹേം പള്ളിയിൽ നടക്കും.റോസ്ലിയാണ് ഭാര്യ.