13 June, 2024 11:48:26 AM


കോട്ടയം നഗരത്തിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായി; ബുദ്ധിമുട്ടിലായി നാട്ടുകാർ



കോട്ടയം: കോട്ടയം നഗരത്തിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലും ആളൊഴിയുന്ന നേരത്തും വഴിയരികിൽ തള്ളുന്ന മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാരും വഴി യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.

മഴ പെയ്യുമ്പോൾ ശുചിമുറി മാലിന്യം റോഡിലൂടെയും ഓടകളിലൂടെയും പരന്നൊഴുകി പുരയിടങ്ങളിലും വീട്ടുമുറ്റത്തും മറ്റും എത്തിച്ചേരുന്നു. ഈ മാലിന്യം കലർന്ന വെള്ളം പകർച്ച വ്യാധികൾക്കും ഇടയാക്കുന്നു.

നാടിൻ്റെ എല്ലാ നീയമ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കോടിമത എം സി റോഡിന് സമീപം കുറുപ്പ് ടവറിനു പുറകിൽ കുറെ ദിവസങ്ങളിലായി ശുചിമുറി മാലിന്യം തുടർച്ചയായി കൊണ്ടുവന്നു തള്ളുന്നു. ഇത്തരത്തിൽ 
വഴിയരികിലും മറ്റും മാലിന്യം തള്ളുന്നത് തടയാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും അധികാരികൾ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K