12 June, 2024 02:57:37 PM
സ്കൂൾ മുറ്റത്ത് കിടന്ന ബസിന് മുകളിലേക്ക് മരം കട പുഴകി വീണു
കോട്ടയം: പാമ്പാടി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപ പുരയിടത്തിൽ നിന്നിരുന്ന വലിയ ആഞ്ഞിലി മരമാണ് കടപുഴകി വീണത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ സ്കൂൾ കോമ്പൗണ്ടിലേക്ക് കടപ്പുഴകിവീണതോടെ സ്കൂൾ ബസ്, പാർക്കിംഗ് ഷെഡ് എന്നിവക്ക് നാശ നഷ്ടം സംഭവിച്ചു. തുടർന്ന് ജെസിബി ഉപയോഗിച്ച് മരം നീക്കി.