29 May, 2024 06:37:25 PM


കോട്ടയം ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ; 398 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ



കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് കോട്ടയം ജില്ലയിൽ 103 കുടുംബങ്ങളിലെ 398 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. ചൊവ്വാഴ്ച 11 ക്യാമ്പുകൾ തുറന്നിരുന്നു. ബുധനാഴ്ച ആറെണ്ണം കൂടി ആരംഭിച്ചു. കോട്ടയം താലൂക്ക് 12, മീനച്ചിൽ നാല്, വൈക്കം ഒന്ന് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം. 156 പുരുഷൻമാരും 152 സ്ത്രീകളും 90 കുട്ടികളും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നു. ക്യാമ്പുകളിൽ ആരോഗ്യവകുപ്പിന്റെയടക്കം സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.


കോട്ടയം കാരാപ്പുഴ ജി.വി.എച്ച്.എസ്.എസ്., ചാലുകുന്ന് സി.എം.എസ്. എച്ച്.എസ്.എസ്., ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്, മാടപ്പാട് ശിശു വിഹാർ, അയർക്കുന്നം പുന്നത്തറ സെന്റ് ജോസഫ്‌സ് എൽ.പി.എസ്., കിളിരൂർ ഗവൺമെന്റ് യു.പി.എസ്., പെരുമ്പായിക്കാട് എസ്.എൻ. എൽ.പി.എസ്., പെരുമ്പായിക്കാട് സെന്റ് മേരീസ് പാരിഷ് ഹാൾ, പുതുപ്പള്ളി കൈതേപ്പാലം ഗവൺമെന്റ് ആശുപത്രി, മണർകാട് ഇൻഫന്റ് ജീസസ് എച്ച്.എസ്., വടവാതൂർ ജി.എച്ച്.എസ്, കടപ്പാട്ടൂർ എൻ.എസ്.എസ്. ഓഡിറ്റോറിയം, പുലിയന്നൂർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്., ളാലം ചാവറ പബ്ലിക് സ്‌കൂൾ, അമ്പാറനിരപ്പേൽ സെന്റ് ജോർജ് എച്ച്.എസ്., കുറുപ്പന്തറ വി.എൽ. തോമസ് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K