21 April, 2024 03:37:16 PM


കഞ്ഞിക്കുഴിയിൽ വാഹനങ്ങളുടെ കൂട്ടയിടി; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു



കഞ്ഞിക്കുഴി: കോട്ടയത്ത്  കഞ്ഞിക്കുഴിയിൽ വാഹനങ്ങളുടെ കൂട്ടയിടി. അമിത വേഗത്തിൽ എത്തിയ ഇന്നോവ കാർ അഞ്ചു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. ഈ കാർ റോഡിൽ നിന്നും തല കീഴായി താഴത്തെ റോഡിലേക്ക് മറിഞ്ഞു. 

കഞ്ഞിക്കുഴി ദേവലോകം റോഡിലാണ് രാവിലെ 10.45 ഓടെ അപകടമുണ്ടായത്. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ഇന്നോവ കാർ അതേ ദിശയിൽ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടമായി എതിരെ വന്ന മറ്റ് രണ്ട് കാറുകളിൽ ഇടിച്ച്  തലകീഴായി താഴ്ചയിലേയ്ക്ക് മറിയുകയുമായിരുന്നു. 

അപകടത്തെ തുടർന്ന് കഞ്ഞിക്കുഴി ദേവലോകം റോഡിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കോട്ടയം ഈസ്റ്റ് പോലീസ് ഉദ്യോഗസ്ഥരും, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K