21 April, 2024 03:05:43 PM


കോട്ടയത്ത് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു



കോട്ടയം: കോട്ടയം സിമിൻ്റ് കവലയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പള്ളം നെടുംപറമ്പിൽ സി. പോൾ (പോളച്ചായൻ ) ആണ് ഇന്ന് രാവിലെ 10 മണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 78 വയസായിരുന്നു.  സംസ്കാരം പിന്നീട്  പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

ഇന്നലെ വൈകിട്ട് കോട്ടയത്തു നിന്നും പള്ളത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെയാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. അപകടം നടന്നയുടനെ ബോധരഹിതനായ പോളിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിൻ്റെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിച്ച വാഹനം കണ്ടെത്താൻ ചിങ്ങവനം പോലീസ് നടപടികൾ ആരംഭിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K