11 March, 2024 07:07:51 PM
വലിയമടവാട്ടർ ഫ്രന്‍റ് ടൂറിസം പദ്ധതിയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലും ഉദ്ഘാടനം നാളെ
കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമടവാട്ടർ ഫ്രന്‍റ് ടൂറിസം പദ്ധതിയുടെയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 6.30 ന് വലിയമടവാട്ടർ ഫ്രണ്ട് ടൂറിസം സൈറ്റിൽ വെച്ച് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
4.85 കോടി രൂപയിൽ അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 5.5 ഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രന്റ്് ടൂറിസം പദ്ധതി നടപ്പിലാക്കിയത്. കളർമ്യൂസിക്ക് വാട്ടർ ഫൗണ്ടൻ, ഫ്ളോട്ടിങ്ങ് റെസ്റ്റൊറന്റ്, ഫ്‌ളോട്ടിങ്ങ് വാക്വേ, പെഡൽ ബോട്ടിംഗ്, റയിൻ ഷട്ടർ,ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കുമരകം ഡെസ്റ്റിനേഷൻ ഡെവലപ്പ്‌മെന്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 1.44 കോടി രൂപ ചെലവഴിച്ചാണ് ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനൽ പൂർത്തികരിച്ചത്.
ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥി ആവും. കെൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഷാജി.എം.വർഗ്ഗീസ്, കെ.ഐ.ഐ.ഡി.സി ലിമിറ്റഡ് ജനറൽ മാനേജർ ജോസഫ് സക്കറിയ എന്നിവർ പദ്ധതി വിശദീകരണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി നൂഹ്, ബളോക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ,വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ ഷാജിമോൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മിനി ബിജു, കെ. ദേവകി,കെ.ആർ ജഗദീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സബിത പ്രേംജി ,കെ.എം മേരിക്കുട്ടി , എസ്.രാധാകൃഷ്ണൻ, ബിജു മാന്താറ്റിൽ, എം.എസ് ജയകുമാർ ,ബിന്ദു ഹരികുമാർ, ത്രേസ്യാമ്മ ചാക്കോ, പി.വി സുശീലൻ, ടി.ജി പ്രസന്നകുമാരി, പ്രമോദ് തങ്കച്ചൻ, മിനി മനോജ്, അനു ശിവപ്രസാദ്, സുനിത അഭിഷേക്, ശോശാമ്മ ,സുമ പ്രകാശ്, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പത്മകുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ സി.ഇ.ഒ ആൻഡ് റൂറൽ ടൂറിസം സ്റ്റേറ്റ് നോഡൽ ഓഫീസർ കെ.രൂപേഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി റോബിൻ സി. കോശി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി മാത്യു, അയ്മനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.കെ ആലിച്ചൻ,വിവിധ ബാങ്ക് പ്രതിനിധികളായ കെ.കെ ഭാനു, സി എൻ ബാലചന്ദ്രൻ കെ .പി രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.ജെ.ലിജീഷ്,പി .ചന്ദ്രൻ ,പി.ടി ഷാജി, ബെന്നി .സി .പൊന്നാരം, ഒളശ്ശ ആന്റണി, യു.ജെ ഫ്രാൻസിസ്, രാജി അനുകുമാർ,എം .ജെ ജോസഫ് മണലിൽ, ഇ.വി ഓമനക്കുട്ടൻ, ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് പ്രസിഡന്റ് സോബി ജോർജ് , ഹൗസ് ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഷനോജ് കുമാർ, ഹൗസ് ബോട്ട് ഓണേഴ്സ് സമിതി സെക്രട്ടറി ബാബു ഉഷസ്, ബോട്ട് ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി ബാലാജി ,ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി എ.പി വിനീത് എന്നിവർ പങ്കെടുക്കും.