09 March, 2024 06:31:05 PM
വീടിനു മുന്നിൽ വണ്ടി പാർക്ക് ചെയ്തതിന്‍റെ പേരിൽ സംഘർഷം; ഇരുകൂട്ടർക്കുമെതിരെ കേസ്
എരുമേലി: വീടിന്റെ മുൻവശം റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരു കൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എരുമേലി, മുട്ടപ്പള്ളി, 40 ഏക്കർ ഭാഗത്ത്, തൊട്ടിയിൽ വീട്ടിൽ ശിവൻപിള്ള (58) ഇയാളുടെ മക്കളായ ആകാശ് പിള്ള (29), ആശാന്ത് പിള്ള (27), എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ഭാഗത്ത് കുന്നേപറമ്പിൽ വീട്ടിൽ കണ്ണൻ എന്നുവിളിക്കുന്ന ഷൈമോൻ കെ.ജി (33), എരുമേലി മുട്ടപ്പള്ളി 40 ഏക്കർ ഭാഗത്ത് കോലഞ്ചിറ വീട്ടിൽ കുഞ്ഞായി എന്ന് വിളിക്കുന്ന രാജേഷ് കുമാർ (48) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 8.30 മണിയോടുകൂടി ശിവൻ പിള്ളയുടെ വീടിന് മുൻവശം റോഡിൽ രാജേഷ് കുമാർ തന്റെ പെട്ടി ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ ചൊല്ലി ശിവൻപിള്ളയും മക്കളും രാജേഷും, ഷൈമോനുമായി സംഘർഷം ഉണ്ടാവുകയും , ശിവൻപിള്ളയും മക്കളും ഇരുവരെയും ആക്രമിക്കുകയായിരുന്നു. തുടന്ന് രാജേഷും ഷൈമോനും , ശിവൻപിള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇവിടെ ഉണ്ടായിരുന്ന വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് എരുമേലി പോലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസ് രെജിസ്റെര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ മാരായ ജോസ്സി എം ജോൺസൺ, രാജേഷ് ജി, സി.പി.ഓ മാരായ സിജി കുട്ടപ്പൻ, ജിഷാദ് പി സലീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.